headerlogo
recents

നികുതി അടയ്ക്കാതെ സ്വകാര്യബസ്സുകളുടെ ഓട്ടം ; നടപടിക്ക് ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

സംസ്ഥാനത്ത് 80 ശതമാനം സ്വകാര്യബസ്സുകളും സർവീസ് നടത്തുന്നത് നികുതി അടയ്ക്കാതെ

 നികുതി അടയ്ക്കാതെ സ്വകാര്യബസ്സുകളുടെ ഓട്ടം  ;  നടപടിക്ക് ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്
avatar image

NDR News

09 Jan 2022 09:53 PM

തിരുവനന്തപുരം : കേരളത്തിൽ നികുതി അടയ്ക്കാത്ത ബസ്സുകൾക്കുനേരെ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിഴ ചുമത്തൽ തുടങ്ങി. 2021 ഡിസംമ്പർ 31 ആയിരുന്നു നികുതി അടയ്ക്കാനുള്ള അവസാന തിയതി. നികുതി ഇനത്തിൽ സർക്കാരിന് കിട്ടാനുള്ളത് 35 കോടിയിലേറെ രൂപയാണ്. നികുതി ഇളവ് പ്രതീക്ഷിച്ചാണ് ഭൂരിഭാഗം ബസ്സുകളും സർവീസ് പുനരാരംഭിച്ചത് റോഡ് നികുതിയിൽ ഇളവ് കിട്ടിയില്ലെന്നും സാമ്പത്തികശേഷിയില്ലാത്തതിനാൽ തുക അടയ്ക്കാൻ കഴിയില്ലെന്നും സ്വകാര്യബസ്സുടമകൾ പറയുന്നു. സമയ പരിധി കഴിഞ്ഞതിനാൽ 10,000 രൂപവരെ പിഴത്തുകയും ചേർത്തു വേണം ഇനി നികുതി നൽകാൻ.

       പത്തനംതിട്ടയിൽ ഏഴും വയനാട്ടിൽ രണ്ടും ബസ്സുകൾ മാത്രമാണ് നികുതി അടച്ചത്. കൂടുതൽ സ്വകാര്യബസ്സുകളുള്ള മലപ്പുറത്ത് ഇത് 10 ശതമാനത്തിനു താഴെ മാത്രമാണ്. കൊല്ലത്ത് പകുതി ബസ്സുകൾ നികുതി അടച്ചു.

      നികുതി അടയ്ക്കാത്ത ബസ്സുകൾക്കുനേരെ 7500 രൂപയാണ് പിഴത്തുക. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കഴിയാത്ത സാഹചര്യത്തിൽ സർവീസ് നിർത്തി വെക്കുകയല്ലാതെ വഴിയില്ലെന്ന് ബസ്സുടമകൾ വ്യക്തമാക്കി.

NDR News
09 Jan 2022 09:53 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents