headerlogo
recents

സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ

വാക്സിനേഷനായി ബുക്ക് ചെയ്യുന്നത് വിശദമായി അറിയാം

 സംസ്ഥാനത്തെ കരുതൽ ഡോസ് വാക്സിനേഷൻ നാളെ മുതൽ
avatar image

NDR News

09 Jan 2022 06:21 PM

തിരുവനന്തപുരം: സംസ്ഥാനത്തെ കരുതൽ ഡോസ് കൊവിഡ് വാക്സിനേഷൻ നാളെമുതൽ. ആരോഗ്യപ്രവർത്തകർ, കോവിഡ് മുന്നണിപ്പോരാളികൾ, 60 വയസ്സ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവർ എന്നിവർക്കാണ് ആദ്യ ഘട്ടത്തിൽ കരുതൽ ഡോസ് നൽകുന്നത്. രണ്ടാം ഡോസ് വാക്സിൻ എടുത്തുകഴിഞ്ഞ് ഒൻപതുമാസം പിന്നിട്ട ശേഷമാണ് കരുതൽ ഡോസ് നൽകുക. കരുതൽ ഡോസിനുള്ള ബുക്കിങ് ഇന്ന് മുതൽ ആരംഭിക്കും. നേരിട്ടും ഓൺലൈൻ വഴിയും വാക്സിനേഷനായി ബുക്ക് ചെയ്യാം.

       ഇതിനായി വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. ആദ്യം https://www.cowin.gov.in എന്ന ലിങ്കിൽ പ്രവേശിച്ച ശേഷം നേരത്തേ രണ്ട് ഡോസ് വാക്സിനെടുത്ത ഫോൺ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.

      രണ്ട് ഡോസ് വാക്സിൻ എടുത്തതിന് താഴെ കാണുന്ന 'പ്രികോഷൻ ഡോസ്' എന്ന ഐക്കണിന്റെ വലതുവശത്തുള്ള 'ഷെഡ്യൂൾ പ്രികോഷൻ ഡോസ്' എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക. അതിലൂടെ സെന്ററും സമയവും ബുക്കുചെയ്യാവുന്നതാണ്.

NDR News
09 Jan 2022 06:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents