ബംഗളൂരുവില്‍ വാഹനപകടം, തലക്കുളത്തൂര്‍ സ്വദേശിയടക്കം മൂന്ന് മലയാളികള്‍ മരിച്ചു
ബംഗളൂരുവിലെ നൈസ് റോഡിലാണ് ഇന്നലെ രാത്രി പത്ത് മണിയോടെ അപകടമുണ്ടായത്

ബംഗളൂരു: ബംഗളൂരുവിൽ കേരള രജിസ്‌ട്രേഷനുള്ള വാഗണര്‍ കാർ ജീപ്പിലിടിച്ച് രണ്ടു മലയാളികളടക്കം നാല് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ പുരുഷന്‍മാരും രണ്ട് പേര്‍ സ്ത്രീകളുമാണ്.കോഴിക്കോട് തലക്കുളത്തൂര്‍ സ്വദേശി മുഹമ്മദ് ഫാദിൽ (24) കോഴിക്കോട് സ്വദേശി തന്നെയായ ആദര്‍ശ്, കൊച്ചി സ്വദേശി ശിൽപ (30) എന്നിവരാണ് മരിച്ച മലയാളികൾ.
ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. ബംഗളൂരുവിലെ നൈസ് റോഡിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 10.30 ഓടെയായിരുന്നു അപകടം. ആദ്യം വാഗണറിന് പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു. ഇതോടെ വാഗണര്‍ മുന്നിലുണ്ടായിരുന്ന സ്‌കോര്‍പിയോയില്‍ ഇടിച്ചു. ഇതിന്റെ ആഘാതത്തില്‍ സ്‌കോര്‍പിയോ, തൊട്ടുമുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ചെന്നിടിച്ചു.
രണ്ടു ലോറികളുടെയും ഇടയില്‍പ്പെട്ട് രണ്ടു കാറുകളും തകര്‍ന്നു. ഇതാണ് വാഗണറിലെ യാത്രക്കാരുടെ മരണത്തില്‍ കലാശിച്ചത്. മൃതദേഹങ്ങൾ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. മലയാളികള്‍ സഞ്ചരിച്ച കാർ പൂർണമായും തകർന്നു. ഓടിക്കൂടിയ പ്രദേശവാസികളും നാട്ടുകാരും പൊലീസും ചേർന്നാണ് അപകടത്തിൽപെട്ടവരെ പുറത്തെടുത്തത്.