വടകരയില്‍ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക ഇന്ന് മരിച്ചു
കുട്ടോത്ത് വച്ചാണ് വയോധികയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്
![വടകരയില്‍ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക ഇന്ന് മരിച്ചു വടകരയില്‍ ബൈക്ക് തട്ടി പരിക്കേറ്റ വയോധിക ഇന്ന് മരിച്ചു](imglocation/upload/images/2022/Jan/2022-01-08/1641628036.webp)
വടകര: വടകരയില്‍ ബൈക്ക് തട്ടി ഗുരുതരമായി പരിക്കേറ്റ വയോധിക ഇന്ന് മരിച്ചു. കഴിഞ്ഞ ദിവസം പേരാമ്പ്ര വടകര റോഡില്‍ കുട്ടോത്ത് വച്ചാണ് വയോധികയെ ബൈക്ക് ഇടിച്ച് തെറിപ്പിച്ചത്. മേപ്പയ്യൂര്‍ തെരു ഗണപതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മാപ്പേറ്റുവിട ബാലന്റെ ഭാര്യ ജാനകിയാണ് മരിച്ചത്.
അപകടം നടന്ന ഉടനെ ഓടിക്കൂടിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ ജാനകിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിച്ച് വരികയായിരുന്നു.ശ്രീജ, സുനില്‍, ധന്യ,ഷൈനി എന്നിവരാണ് മക്കള്‍.