headerlogo
recents

ഒമിക്രോണ്‍ :നിയന്ത്രണം ശക്തമാകും; ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറയ്ക്കും

രാത്രികാല നിയന്ത്രണമുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ തിരിച്ചുകൊണ്ടുവരണമെന്ന നിർദേശവുമുയർന്നു

 ഒമിക്രോണ്‍ :നിയന്ത്രണം ശക്തമാകും; ചടങ്ങില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം കുറയ്ക്കും
avatar image

NDR News

05 Jan 2022 09:01 AM

തിരുവനന്തപുരം :കോവിഡിൻറെ ഒമിക്രോൺ വകഭേദം വ്യാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗമാണ് തീരുമാനമെടുത്തത്. ഒമിക്രോൺ കേസുകളിൽ നല്ല വർദ്ധനവു ണ്ടായിട്ടുണ്ട്.

      നിലവിൽ കേരളത്തിൽ 181 ഒമിക്രോൺ ബാധിതരാണ് ഉള്ളത്. സംസ്ഥാനത്ത് വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന രോഗലക്ഷണ ങ്ങളുള്ള വരുടെ പരിശോധന എയർ പോർട്ടുകളിൽ ശക്തിപ്പെടുത്തണം. കല്യാണം, മരണാ നന്തര ചടങ്ങുകൾ, സാമൂഹ്യ- രാഷ്ട്രീയ-സാംസ്കാരിക -സാമുദായിക-പൊതുപരിപാടികൾ എന്നിവയിൽ പങ്കെടുക്കാ നാവുന്നവരുടെ എണ്ണം, അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്തും . കോവിഡ് മരണ ധനസഹായത്തിന് ഇത് വരേ അപേക്ഷിക്കാത്തവർ ഉടൻ തന്നെ അപേക്ഷിക്കണം. ലഭിച്ച അപേക്ഷകളിൽ തുടർ നടപടി താമസിപ്പിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. 80 ശതമാനം പേർക്ക് രണ്ടാം ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. 15.43 ലക്ഷം കുട്ടികളാണ് വാക്സിൻ ലഭിക്കാൻ അർഹരായിട്ടുള്ളവർ. ഇതിൽ രണ്ട് ശതമാനം കുട്ടികൾക്ക് വാക്സിനേഷൻ നൽകി. നിലവിൽ വാക്സിൻ സ്റ്റോക്ക് പര്യാപ്തമാണ്. 

     കുട്ടികൾക്ക് വാക്സിൻ നൽകാനാവശ്യമായ നടപടികൾ പുരോഗമിക്കുകയാണ്. ഒമിക്രോൺ വ്യാപന സാഹചര്യത്തിൽ വീടുകളിൽ കോവിഡ് ചികിത്സയിൽ കഴിയുന്നവർക്കുള്ള ചികിത്സാ പ്രോട്ടോക്കോൾ ആരോഗ്യവകുപ്പ് പുറത്തിറക്കും.നിലവിൽ അടച്ചിട്ട ഹാളുകളിലെ പരിപാടികളിൽ 150 പേർക്ക് പങ്കെടുക്കാൻ അനുമതിയുണ്ടായിരുന്നു. ഇതാണ് 75 ആക്കി ചുരുക്കിയത്. തുറസ്സായ സ്ഥലങ്ങളിൽ നിലവിൽ 200 പേരെ പങ്കെടുപ്പിക്കാവുന്നത് 150 ആയി ചുരുക്കാനും നിർദേശമുണ്ട്. അതേസമയം, കൂടുതൽ നിയന്ത്രണങ്ങൾ ഇപ്പോൾ വേണ്ടെന്നാണ് കോവിഡ് അവലോകന യോഗത്തിലുണ്ടായ തീരുമാനം. രാത്രികാല നിയന്ത്രണമുൾപ്പെടെയുള്ള കടുത്ത തീരുമാനങ്ങൾ തിരിച്ചുകൊണ്ടുവരണമെന്ന നിർദേശങ്ങളും യോഗത്തിലുയ ർന്നെങ്കിലും തല്ക്കാലം തീരുമാനമുക്കാതെ മാറ്റി വച്ചു.

NDR News
05 Jan 2022 09:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents