headerlogo
recents

ഓട്ടോ- ടാക്സി പണിമുടക്ക്; ഗതാഗത മന്ത്രിയുമായി ചർച്ച ഇന്ന്

നാളെ നടത്താനിരിക്കുന്ന പണിമുടക്കിന് മുന്നോടിയായാണ് ചർച്ച

 ഓട്ടോ- ടാക്സി പണിമുടക്ക്; ഗതാഗത മന്ത്രിയുമായി ചർച്ച ഇന്ന്
avatar image

NDR News

29 Dec 2021 07:49 AM

തിരുവനന്തപുരം: സംയുക്ത ഓട്ടോ ടാക്സി തൊഴിലാളി യൂണിയൻ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആൻ്റണി രാജു ഇന്ന് ചർച്ച നടത്തും. നാളെ ഓട്ടോ ടാക്സി തൊഴിലാളികൾ സംസ്ഥാന വ്യാപകമായി പണി മുടക്കുന്ന സാഹചര്യത്തിലാണ് ചർച്ച. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.

       2018ലാണ് അവസാനമായി നിരക്ക് വർധിപ്പിച്ചത്. എന്നാൽ ഇന്ധനവില 50 രൂപയ്ക്ക് മുകളിലാണ് വർധിച്ചത്. കൂടാതെ ഇൻഷുറൻസ് തുകയും സ്പെയർ പാർട്സ് വിലയും അറ്റകുറ്റപ്പണികളുടെ നിരക്കും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഇതിന് അനുസൃതമായി നിരക്ക് വർധിപ്പിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.

        വാഹനങ്ങളിലെ ജിപിഎസ് ഒഴിവാക്കുക, പഴയ വാണിജ്യ വാഹനങ്ങളുടെ പെർമിറ്റ് 20 വർഷമാക്കി ഉയർത്തുക, ഇ ഓട്ടോ പെർമിറ്റ് നിർബന്ധമാക്കുക എന്നിവയാണ് തൊഴിലാളികൾ മുന്നോട്ട് വെക്കുന്ന മറ്റ് ആവശ്യങ്ങൾ.

NDR News
29 Dec 2021 07:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents