headerlogo
recents

മരിച്ചെന്ന് കരുതിയ സ്ത്രീയെ കുതിരവട്ടം ആശുപത്രിയില്‍ നിന്നും കണ്ടെത്തി

അപ്രത്യക്ഷയായ സമയത്ത് ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും തെരെഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചില്ല

 മരിച്ചെന്ന് കരുതിയ സ്ത്രീയെ കുതിരവട്ടം ആശുപത്രിയില്‍ നിന്നും കണ്ടെത്തി
avatar image

NDR News

28 Dec 2021 02:18 PM

കോഴിക്കോട്: മരിച്ചെന്ന് കരുതി നാട്ടുകാര്‍ കബറടക്കം വരേ നടത്തിയ ഉത്തര്‍ പ്രദേശ് സ്വദേശി ആയിഷ ബീഗം ബന്ധുക്കള്‍ക്കൊപ്പം ഇന്ന് നാട്ടിലേക്ക് തിരിച്ചു. ഉത്തര്‍ പ്രദേശിലെ ബാരാബാഗി സ്വദേശിയായ ആയിഷ ബീഗം പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് വീട് വിട്ടിറങ്ങിയത്.അപ്രത്യക്ഷയായ സമയത്ത് ബന്ധുക്കളും നാട്ടുകാരും എല്ലായിടത്തും തെരെഞ്ഞെങ്കിലും ഒരു വിവരവും ലഭിച്ചില്ല. 

       അതിനിടയിലാണ് ഒരിടത്ത് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. ഇത് ആയിഷയുടേതാണെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കള്‍ ആചാരപ്രകാരം കബറടക്കം നടത്തി. എന്നാല്‍ ഇക്കാലയളവില്‍ ആയിഷ ബഹുദൂരം അലക്ഷ്യമായി സഞ്ചരിച്ച് കേരളത്തില്‍ എത്തിച്ചേര്‍ന്നിരുന്നു. എഴുപത്കാരിയായ ഇവരെ രണ്ട് വര്‍ഷം മുമ്പ് കുതിരവട്ടം മാനസിക രോഗാശുപത്രിയില്‍ എത്തിച്ചത്. വടകരയില്‍ വച്ച് കണ്ട പോലീസാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. 

        അസുഖം ഭേദമായതോടെ സന്നദ്ധ പ്രവര്‍ത്തകനായ ശിവന്‍ ഇവരുമായി സംസാരിച്ചപ്പോള്‍ ഇവരുടെ നാടിനെ കുറിച്ച് മനസിലാക്കി.പോലീസ് സഹായത്തോടെ ഏക മകമനായ അബ്ദുള്ളയെ കണ്ടെത്തി ഉമ്മയുടെ വിവരം അറിയിച്ചു. തുടര്‍ന്ന് അബ്ദുള്ള ബന്ധുവിനൊപ്പം കുതിരവട്ടത്തെത്തി. ഇന്ന് പുലര്‍ച്ചേ നാട്ടിലേക്ക് കൊണ്ട് പോകുകയായിരുന്നു.

NDR News
28 Dec 2021 02:18 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents