headerlogo
recents

കുട്ടികൾക്കായുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ

കുട്ടികൾക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്

 കുട്ടികൾക്കായുള്ള വാക്സിനേഷൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ
avatar image

NDR News

27 Dec 2021 04:12 PM

ഡൽഹി: കൗമാരക്കാരുടെ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ജനുവരി ഒന്ന് മുതൽ ആരംഭിക്കും. 15 മുതൽ 18 വയസ് വരെയുള്ളവർക്ക് കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തിരിച്ചറിയൽ രേഖയും രജിസ്ട്രേഷനായി ഉപയോഗിക്കാവുന്നതാണ്.

          15നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ജനുവരി 3 മുതൽ ആദ്യ ഡോസ് കോവിഡ് വാക്സിൻ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ അറിയിച്ചിരുന്നു. ഭാരത് ബയോടെക്കിന്റെ രണ്ടു ഡോസ് കോവാക്സിൻ അല്ലെങ്കിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് സൈകോവ് ഡി വാക്സിനാണ് കുട്ടികള്‍ക്കു വിതരണം ചെയ്യുക.

          ആരോഗ്യ പ്രവർത്തകർക്കും 60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള രോഗികള്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട് ഏഴ് വയസ്സു മുതൽ 11 വയസ്സു വരെ പ്രായമുള്ള കുട്ടികളില്‍ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നോവാവാക്സിൻ പരീക്ഷണം നടത്തി. ബയോളജിക്കൽ ഇയുടെ കോർബെവാക്‌സിന്‍റെ പരീക്ഷണം അഞ്ച് വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടികളില്‍ നടത്താനും അനുമതി ലഭിച്ചിട്ടുണ്ട്.

         ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ വിതരണം ഊര്‍ജിതമാക്കാനാണ് തീരുമാനമായി. രാജ്യത്ത് 19 സംസ്ഥാനങ്ങളിലാണ് 578 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹിയിലാണ് കൂടുതൽ രോഗികൾ.

NDR News
27 Dec 2021 04:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents