ഒമിക്രോണ്‍ ഡൽഹിയിൽ രാത്രികാല കർഫ്യൂ ഇന്ന് മുതൽ
രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ

ഡൽഹി: ഒമിക്രോണ്‍ വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ഡൽഹിയിൽ രാത്രികാല കർഫ്യൂ. ഇന്ന് മുതൽ കർഫ്യൂ നിലവിൽ വരും. രാത്രി 11 മണി മുതൽ പുലർച്ചെ അഞ്ച് മണി വരെയാണ് കർഫ്യൂ. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലാണ് നടപടി.
അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, യുപിയിലും നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളില്‍ പുതുവല്‍സര ആഘോഷങ്ങള്‍ ഉള്‍പ്പെടെ നടക്കാനിരിക്കെയാണ് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നത്.
പുതിയ കോവിഡ് വകഭേദമായ ഒമിക്രോണ്‍ മൂലമുള്ള രോഗബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ക്രിസ്മസിനും ന്യൂ ഇയറിനും കൂട്ടം കൂടുന്നത് സർക്കാർ നിരോധിച്ചിരുന്നു. എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കണമെന്നും ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി അറിയിച്ചു.