കിഴക്കമ്പലത്തെ ആക്രമണം ഒറ്റപ്പെട്ട സംഭവം, അതിഥി തൊഴിലാളികളെ ഒന്നാകെ കുറ്റപ്പെടുത്തരുതെന്ന് സ്പീക്കർ
ആലപ്പുഴയിലെ കൊലപാതകങ്ങൾ വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ചെന്നും സ്പീക്കർ

കണ്ണൂർ: കിഴക്കമ്പലത്ത് പോലീസുകാർക്ക് നേരെയുണ്ടായ അക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പേരിൽ അതിഥി തൊഴിലാളികളെ ഒന്നാകെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും സ്പീക്കർ എം. ബി. രാജേഷ്.
ആലപ്പുഴയിലെ കൊലപാതകങ്ങൾ രാഷ്ടീയ കൊലപാതകങ്ങളല്ലെന്നും സ്പീക്കർ പറഞ്ഞു. വർഗ്ഗീയ ധ്രുവീകരണം ലക്ഷ്യം വെച്ച് സംഘർഷം സൃഷ്ടിക്കാനുള്ള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്നും സ്പീക്കർ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമായിരുന്നു അന്യസംസ്ഥാന തൊഴിലാളികൾ പോലീസിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തിൽ പോലീസുകാർക്ക് പരിക്കേറ്റിരുന്നു. പോലീസ് വാഹനങ്ങളും ആക്രമികൾ തകർത്തു.