ക്രിസ്തുമസ് ആഘോഷിക്കാൻ ഭാര്യവീട്ടിലേക്ക് പോയ യുവാവിന് ദാരുണാന്ത്യം
രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം

വടകര: ക്രിസ്തുമസ് ആഘോഷിക്കാൻ ഭാര്യ വീട്ടിലേക്ക് പോയ യുവാവ് വാഹനാപകടത്തിൽ മരിച്ചു. കോട്ടയം കൊടുങ്ങൂർ സ്വദേശി അരീക്കത്താഴെ ഷാജി(48)യാണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഒപ്പമുണ്ടായിരുന്ന ഭാര്യ അൽഫോൺസയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
രണ്ടു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം നടന്നത്. കണ്ണൂരിലുള്ള അൽഫോൺസയുടെ ഭാര്യ വീട്ടിലേയ്ക്ക് പോകുന്ന വഴി വടകരയിൽ വച്ചാണ് അപകടമുണ്ടായത്. ഷാജിയുടെ കാർ മറ്റൊരു വാഹനത്തിൽ ഇടിച്ചാണ് അപകടം. അപകടത്തിൽ കാറിൻ്റെ മുൻഭാഗം പൂർണമായും തകർന്നു. വാഴൂർ 17-ാം മൈലിലെ റേഷൻ കട ഉടമയാണ് ഇയാൾ.