headerlogo
recents

പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങളും വീണ്ടും നടപ്പാക്കിയേക്കുമെന്ന സൂചന നല്‍കി കേന്ദ്രകൃഷിമന്ത്രി

നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ലെന്നും മന്ത്രി

 പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങളും വീണ്ടും നടപ്പാക്കിയേക്കുമെന്ന സൂചന നല്‍കി കേന്ദ്രകൃഷിമന്ത്രി
avatar image

NDR News

25 Dec 2021 05:45 PM

ഡൽഹി: രാജ്യവ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് പിന്‍വലിച്ച മൂന്ന് കാര്‍ഷിക നിയമങ്ങളും വീണ്ടും നടപ്പാക്കിയേക്കുമെന്ന സൂചന നല്‍കി കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. നാഗ്പൂരില്‍ അഗ്രോ വിഷന്‍ എക്‌സ്‌പോയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രി ഇക്കാര്യം പരാമർശിച്ചത്.

         നിയമങ്ങള്‍ പിന്‍വലിച്ചതില്‍ സര്‍ക്കാരിന് നിരാശയില്ലെന്നും അദ്ദേഹം വിശദമാക്കി. ഒരു ചുവടു പിന്നോട്ടുവെച്ചുവെന്നും പക്ഷെ തങ്ങള്‍ വീണ്ടും മുന്നോട്ടുപോകുമെന്നും തോമര്‍ പറഞ്ഞു. 

        ഒരു വര്‍ഷത്തിലധികം നീണ്ട കര്‍ഷക പോരാട്ടങ്ങൾക്ക് ശേഷമാണ് മൂന്ന് വിവാദകാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചതിന് പിന്നാലെ നിയമം പിന്‍വലിക്കാനുള്ള ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കുകയും രാഷ്ട്രപതി ഒപ്പുവെക്കുകയും ചെയ്യുകയായിരുന്നു.

NDR News
25 Dec 2021 05:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents