headerlogo
recents

ബസ്സ് ഓടിക്കുമ്പോൾ വാട്സ്സാപ്പ്; ഡ്രൈവർക്കെതിരെ നടപടി

വീട്ടമ്മ പകർത്തിയ ദൃശ്യങ്ങൾ പകർത്തിയത്

 ബസ്സ് ഓടിക്കുമ്പോൾ വാട്സ്സാപ്പ്; ഡ്രൈവർക്കെതിരെ നടപടി
avatar image

NDR News

23 Dec 2021 07:55 AM

തൃശൂർ: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഡ്രൈവര്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി.

        തൃശ്ശൂര്‍ – പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവറെയാണ് അറസ്റ്റ് ചെയ്തത്. വാഹനം ഓടിക്കുമ്പോൾ ഇയാൾ വാട്ട്‌സ് ആപ്പ് വഴി സന്ദേശങ്ങളയക്കുകയായിരിന്നു. തൃശ്ശൂര്‍ – പാലക്കാട് റൂട്ടിലോടുന്ന ശരണമയപ്പ ബസിന്റെ ഡ്രൈവറാണ് അപകടകരമായ രീതിയില്‍ മൊബൈല്‍ ഉപയോഗിച്ച് ബസ് ഓടിച്ചത്.

         ബസിലുണ്ടായിരുന്ന വീട്ടമ്മ പകർത്തിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതി. യുവജന ക്ഷേമ ബോര്‍ഡിന് പരാതി നൽകുകയായിരുന്നു. യുവജന ക്ഷേമ ബോര്‍ഡിന്റെ നിര്‍ദേശ പ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ബസ് പിടിച്ചെടുക്കാനും,ഡ്രൈവറുടെ ലൈസന്‍സ് റദ്ദുചെയ്യാനും മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു.

NDR News
23 Dec 2021 07:55 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents