headerlogo
recents

ഒമിക്രോൺ; കർണാടകയിൽ ന്യൂയർ ആഘോഷം നിരോധിച്ചു

ഒമിക്രോൺ വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് നടപടി

 ഒമിക്രോൺ; കർണാടകയിൽ ന്യൂയർ ആഘോഷം നിരോധിച്ചു
avatar image

NDR News

22 Dec 2021 08:06 AM

ബാംഗ്ലൂർ: കർണാടകയിൽ ന്യൂഇയർ ആഘോഷം നിരോധിച്ചു. ഒമൈക്രോൺ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് നടപടി. ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്ത് പാർട്ടികളോ ബഹുജന സമ്മേളനങ്ങളോ അനുവദിക്കില്ലെന്ന് കർണാടക സർക്കാർ ഉത്തരവിട്ടു.

       ഒമിക്രോൺ കേസുകളുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വിദഗ്ധരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് പുതിയ തീരുമാനം. പുതുവത്സര ആഘോഷങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മാധ്യമങ്ങളെ അറിയിച്ചു. ഇതോടെ നഗരത്തിലും മറ്റ് പൊതുസ്ഥലങ്ങളിലും കൂട്ടംകൂടുന്നത് നിരോധിക്കാനും തീരുമാനമായി.

       ഡിസംബർ 30 മുതൽ ജനുവരി 2 വരെ സംസ്ഥാനത്തുടനീളം തുറസ്സായ സ്ഥലങ്ങളിൽ കൂട്ടംകൂടുന്നതും നിരോധിച്ചു. ക്ലബ്ബുകളിലും റസ്‌റ്റോറന്റുകളിലും ഡി ജെ പാർട്ടികളും പരിപാടികളും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

NDR News
22 Dec 2021 08:06 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents