headerlogo
recents

കൊടും തണുപ്പിൽ തണുത്ത് വിറച്ച് ഉത്തരേന്ത്യ; ഡൽഹിയിൽ ഓറഞ്ച് അലേര്‍ട്ട്

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും താപനില മൈനസ് ഡിഗ്രിയിൽ

 കൊടും തണുപ്പിൽ തണുത്ത് വിറച്ച് ഉത്തരേന്ത്യ; ഡൽഹിയിൽ ഓറഞ്ച് അലേര്‍ട്ട്
avatar image

NDR News

22 Dec 2021 06:53 AM

ഡൽഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശൈത്യകാലം പാരമ്യത്തിലെത്തി. ഓരോ ദിവസം കഴിയും തോറും കൊടും തണുപ്പ് രൂക്ഷമാവുകയാണ്. രാത്രി കാലങ്ങളിൽ രേഖപ്പെടുത്തുന്ന കുറഞ്ഞ താപനില കുത്തനെ താഴുകയാണ്. ഈ സീസണിലെ തന്നെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെ ആണ് രാജ്യ തലസ്ഥാനം കടന്ന് പോയ്‌കൊണ്ടിരിക്കുന്നത്.

        പലയിടങ്ങളിലും രാത്രികാലങ്ങളിലെ താപനില മൈനസ് ഡിഗ്രീ സെല്‍ഷ്യസ് നിലവാരത്തിലേക്ക് താഴ്ന്നു. ഡൽഹിയിലെ ചില പ്രദേശങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടാം ഓറഞ്ച് അലേര്‍ട്ടും പുറപ്പെടുവിച്ചു.

        പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് എന്നീ മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ തുടര്‍ച്ചയായ ആറാം ദിനവും രാത്രികാലങ്ങളിലെ താപനില മൈനസ് ഡിഗ്രീ രേഖപ്പെടുത്തി. ഒഡീഷയില്‍ പലയിടത്തും താപനില 4 ഡിഗ്രീ സെല്‍ഷ്യസിലും താഴെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

NDR News
22 Dec 2021 06:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents