headerlogo
recents

കർഷക സമരം, കർഷകർ ഇന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങും

കേന്ദ്രം നൽകിയ ഉറപ്പുകളുടെ പുരോഗതി അടുത്ത മാസം പതിനഞ്ചിന് വിലയിരുത്താനാണ് തീരുമാനം

 കർഷക സമരം, കർഷകർ ഇന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങും
avatar image

NDR News

11 Dec 2021 09:17 AM

ഡൽഹി: സമരം അവസാനിപ്പിച്ച് കർഷകർ ഇന്ന് സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങും. വിജയ ദിവസം ആഘോഷിച്ചാണ് മടങ്ങുക. സമരത്തിൽ മരണമടഞ്ഞ കർഷകർക്ക് അതിർത്തികളിൽ ഇന്നലെ ശ്രദ്ധാഞ്ജലി അർപ്പിച്ചിരുന്നു.

       താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ ഉറപ്പാക്കുന്നതിലടക്കം കേന്ദ്രം നൽകിയ ഉറപ്പുകളുടെ പുരോഗതി അടുത്ത മാസം പതിനഞ്ചിന് വിലയിരുത്താനാണ് സംയുക്ത കിസാൻ മോർച്ചയുടെ തീരുമാനം.

        അതിർത്തികളിൽ സമരം അവസാനിപ്പിച്ചെങ്കിലും ലഖീംപൂർ സംഭവവുമായി ബന്ധപ്പെട്ട തുടർ സമര പരിപാടികൾ സംബന്ധിച്ച് ഉത്തർ പ്രദേശിലെ സംയുക്ത കിസാൻ മോർച്ച തീരുമാനമെടുക്കും.

NDR News
11 Dec 2021 09:17 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents