headerlogo
recents

കൂനൂർ ഹെലികോപ്റ്റർ അപകടം; വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും

ഉച്ചയോടെ ഭൗതിക ശരീരം പൊന്നൂക്കരയിൽ എത്തിക്കും

 കൂനൂർ ഹെലികോപ്റ്റർ അപകടം; വാറണ്ട് ഓഫീസര്‍ എ.പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും
avatar image

NDR News

11 Dec 2021 07:43 AM

ഡൽഹി: കുനൂരിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ വീര ചരമം പ്രാപിച്ച മലയാളി വ്യോമസേനാ വാറണ്ട് ഓഫീസര്‍ എ. പ്രദീപിന്റെ സംസ്‌കാരം ഇന്ന് നടക്കും. രാവിലെയോടെ ഡൽഹിയിൽ നിന്ന് മൃതദേഹം സുലൂരിലെ വ്യോമതാവളത്തില്‍ എത്തിക്കും. ഉച്ചയോടെ സ്വദേശമായ തൃശൂരിലെ പൊന്നൂക്കരയിലെത്തിക്കും.

       മൃതദേഹം വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ച ശേഷം റോഡ് മാര്‍ഗം തൃശൂരിലെത്തിക്കുമെന്നാണ് വിവരം. അച്ഛന് സുഖമില്ലാത്തതിനാല്‍ ഫ്ളൈറ്റ് ഗണ്ണറായ എ. പ്രദീപ് രണ്ടാഴ്ച മുമ്പാണ് അവധിക്ക് ജന്മനാട്ടില്‍ എത്തിയത്.

       അപകട വിവരം അറിഞ്ഞ ഉടനെ തന്നെ സഹോദരനും ബന്ധുവും ഊട്ടിയിലേക്ക് പുറപ്പെട്ടിരുന്നു. സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്ത് സഞ്ചരിച്ച ഹെലികോപ്‌റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു എ. പ്രദീപ്.

NDR News
11 Dec 2021 07:43 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents