മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ കൂടുതൽ ഷട്ടറുകൾ തുറന്നു
നിലവിൽ ഒൻപത് ഷട്ടറുകളാണ് ഉയർത്തിയത്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ കൂടുതൽ ഷട്ടറുകൾ തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ നടപടി.
9 ഷട്ടറുകൾ 60 സെൻ്റീമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കൻഡിൽ 7141 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.
ഡാമിന്‍റെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നതോടെ പെരിയാർ തീരത്ത് ജില്ലാ ഭരണകൂടം ജാഗ്രതാ നിർദേശം നൽകി. 141.85 അടിയാണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്.