headerlogo
recents

വഖഫ് ബോർഡ് നിയമന വിവാദം: തിടുക്കപ്പെട്ട് നടപ്പാക്കില്ലെന്ന് സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തീരുമാനം  ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും

 വഖഫ് ബോർഡ് നിയമന വിവാദം: തിടുക്കപ്പെട്ട് നടപ്പാക്കില്ലെന്ന് സമസ്തയ്ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്
avatar image

NDR News

07 Dec 2021 01:07 PM

തിരുവനന്തപുരം: വഖഫ് ബോർഡ് നിയമന വിവാദത്തിൽ സംസ്ഥാന സർക്കാർ പിന്നോട്ട്. വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി ഉടൻ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി സമസ്ത നേതാക്കൾക്ക് ഉറപ്പ് നൽകി. വിഷയത്തിൽ വിശദമായ ചർച്ചയാവാമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തത്തിലുള്ള ഏഴംഗ സംഘമാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

      നിയമനങ്ങൾ പിഎസ്‌സിക്ക് വിട്ട നടപടി റദ്ദാക്കാൻ സമസ്ത ഭാരവാഹികൾ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ വിശദമായ ചർച്ചയാവാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉറപ്പ്. സമസ്ത പിന്നോട്ട് പോയിട്ടില്ലെന്നും നടപടി പിൻവലിക്കണമെന്ന് തന്നെയാണ് നിലപാടെന്നും സമസ്ത നേതാക്കൾ പറഞ്ഞു. വിഷയത്തിൽ സമരം തുടരുന്നത് സംബന്ധിച്ച് സമസ്ത ചർച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അവർ വ്യക്തമാക്കി.

       വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സമസ്ത നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. 

       വഖഫ് ബോർഡാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്ത് സർക്കാരിനെ അറിയിച്ചത്. അത് സർക്കാരിൻ്റെ നിർദ്ദേശമായിരുന്നില്ല. അതുകൊണ്ടു തന്നെ സർക്കാരിന് ഇക്കാര്യത്തിൽ പ്രത്യേക വാശിയൊന്നുമില്ല എന്ന് മുഖ്യമന്ത്രി വിശദീകരിച്ചു.

       തീരുമാനം  ഉണ്ടാകുന്നതുവരെ നിലവിലുള്ള സ്ഥിതി തുടരും. പിഎസ് സി ക്ക് നിയമനം വിടുന്നതിലൂടെ മുസ്ലിം വിഭാഗത്തിൽ പെടാത്തവർക്കും വഖഫ് ബോർഡിൽ ജോലി കിട്ടും എന്ന പ്രചാരണം സമസ്ത നേതാക്കൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. വസ്തുതാവിരുദ്ധമായ പ്രചാരണമാണ് അതെന്ന്  മുഖ്യമന്ത്രി പറഞ്ഞു. അത്തരം ഒരാശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

NDR News
07 Dec 2021 01:07 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents