headerlogo
recents

കർഷകരുടെ മരണം; 'കണക്കില്ലെന്നാണ് മന്ത്രി പറയുന്നത്, ഇതാ കണക്കുകൾ, നടപടിയെടുക്കൂ'; ലോക്സഭയിൽ രാഹുൽ ഗാന്ധി

സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി

 കർഷകരുടെ മരണം; 'കണക്കില്ലെന്നാണ് മന്ത്രി പറയുന്നത്, ഇതാ കണക്കുകൾ, നടപടിയെടുക്കൂ'; ലോക്സഭയിൽ രാഹുൽ ഗാന്ധി
avatar image

NDR News

07 Dec 2021 01:32 PM

ഡൽഹി : കാർഷിക നിയമ വിഷയത്തിൽ ലോക്സഭയിൽ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്ന കൃഷി മന്ത്രി നരേന്ദ്രസിം​ഗ് തോമറിന്റെ പരാമർശത്തിനെതിരെയാണ് രാഹുൽ പ്രതികരിച്ചത്.

       സമരത്തിനിടെ എത്ര കർഷകർ മരിച്ചു എന്നതിന് കണക്കില്ലെന്നാണ് കൃഷി മന്ത്രി പറയുന്നത്. നാനൂറോളം കർഷക കുടുംബങ്ങൾക്ക് പഞ്ചാബ് സർക്കാർ 5 ലക്ഷം സഹായ ധനം നൽകി. ബാക്കിയുള്ള കുടുംബങ്ങൾക്ക് ജോലിയും നൽകി.

      ഈ കണക്കുകൾ സഭയുടെ മേശപ്പുറത്ത് വെക്കുന്നു. കേന്ദ്ര സർക്കാർ സഹായ ധനവും ജോലിയും നൽകണം. രാഹുൽ ​ഗാന്ധി പറഞ്ഞു. സമരത്തിൽ മരിച്ച കർഷകർക്ക് സഹായ ധനം ആവശ്യപ്പെട്ട് രാഹുൽഗാന്ധി അടിയന്തിരപ്രമേയത്തിന് നോട്ടീസ് നൽകി. 

NDR News
07 Dec 2021 01:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents