മുല്ലപ്പെരിയാർ; നാലു ഷട്ടറുകൾ അടച്ചു
നിലവിൽ അഞ്ച് ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുകുന്നുണ്ട്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ നാലു ഷട്ടറുകൾ അടച്ചു. നീരൊഴുക്ക് കുറഞ്ഞതോടെയാണ് തമിഴ്‌നാടിൻ്റെ നടപടി. നിലവില്‍ 5 ഷട്ടറുകള്‍ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കുന്നത് തുടരുകയാണ്. സെക്കന്റില്‍ 2099 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കിവിടുന്നത്.
നേരത്തെ വൃഷ്ടി പ്രദേശത്ത് മഴ ശക്തിപ്പെട്ടതോടെ 9 ഷട്ടറുകള്‍ തുറന്ന് സെക്കന്റില്‍ 5668 ഘനയടി വെള്ളം പുറത്തേക്കൊഴുക്കിയിരുന്നു. 141.95 അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്.
ഇടുക്കി ഡാമില്‍ ഇപ്പോൾ 2400.82 അടി വെള്ളമുണ്ട്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി.