headerlogo
recents

കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവച്ച നഴ്‌സിന് സസ്‌പെൻഷൻ

പതിനഞ്ച് വയസുള്ള കുട്ടികൾക്കാണ് വാക്സിൻ മാറി കുത്തിവച്ചത്

 കുട്ടികൾക്ക് വാക്‌സിൻ മാറി കുത്തിവച്ച നഴ്‌സിന് സസ്‌പെൻഷൻ
avatar image

NDR News

03 Dec 2021 08:59 PM

തിരുവനന്തപുരം: കുട്ടികൾക്ക് വാക്സിൻ മാറി കുത്തിവെച്ച സംഭവത്തിൽ നഴ്സിനെ സസ്പെൻഡ് ചെയ്തു. കുറ്റാരോപിതയായ ജെ.പി.എച്ച്.എന്‍. ഡ്രേഡ് 2 ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കിയതായാണ് പരാതി.

       വിഷയം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണം നടത്തി കര്‍ശന നടപടിയെടുക്കാന്‍ ഡി.എം.ഒയോട് മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഡി.എം.ഒ. നടത്തിയ അന്വേഷണത്തെത്തുടര്‍ന്നാണ് നഴ്സിനെ സസ്‌പെന്‍ഡ് ചെയ്തത്. ഇത് സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഡി.എം.ഒ. മന്ത്രിക്ക് കൈമാറി. നിലവിൽ കുട്ടികളുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്.

     എന്നാൽ ഒ.പി ടിക്കറ്റിൽ പതിനഞ്ച് വയസിന്റെ പ്രതിരോധ കുത്തിവയ്‌പ്പെന്ന് കൃത്യമായി അടയാളപ്പെടുത്തിയിരുന്നു. എങ്ങനെയാണ് കൊവിഡ് വാക്‌സിൻ നൽകിയതെന്ന് ആശുപത്രി അധികൃതർ മറുപടി പറയണമെന്ന് മാതാപിതാക്കൾ പറഞ്ഞു.

NDR News
03 Dec 2021 08:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents