ഹോർട്ടികോർപ്പ് തെങ്കാശിയിൽ നിന്നും നേരിട്ട് പച്ചക്കറി സംഭരിക്കും
ഇത് സംബന്ധിച്ച ധാരണാപത്രം ഈ മാസം എട്ടിന് ഒപ്പുവെക്കും
തിരുവനന്തപുരം: ഹോര്‍ട്ടി കോര്‍പ്പ് തമിഴ്‌നാട് തെങ്കാശിയിലെ 6000 കര്‍ഷകരില്‍ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കും. തെങ്കാശിയിലെ ഓരോ ദിവസത്തെയും മാര്‍ക്കറ്റ് വിലയനുസരിച്ചാവും സംഭരണം.
ഇടനിലക്കാരെ പൂര്‍ണമായി ഒഴിവാക്കിയാണ് പച്ചക്കറി സംഭരണം നടത്തുക. തെങ്കാശിയില്‍ ഹോര്‍ട്ടി കോര്‍പ്പ് എംഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനം. ഈ മാസം 8 ന് ഇത് സംബന്ധിച്ച ധാരണ പത്രം കര്‍ഷകരുമായി ഒപ്പിടും.
കേരളം തൽക്കാലം തെങ്കാശിയിൽ സംഭരണശാല തുടങ്ങില്ല. കൂടാതെ കര്‍ഷക കൂട്ടായ്മകളുടെ സംഭരണ ശാലയില്‍ നിന്ന് പച്ചക്കറി ശേഖരിക്കാനും തീരുമാനമായി.