headerlogo
recents

സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ആൾക്കാണ് രോഗബാധ

 സൗദിയിലും ഒമിക്രോൺ സ്ഥിരീകരിച്ചു
avatar image

NDR News

01 Dec 2021 04:44 PM

ജിദ്ദ: സൗദി അറേബ്യയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ആൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

       വിദേശരാജ്യങ്ങളിൽ ഒമിക്രോൺ വകഭേദം വ്യാപകമാകുന്ന സാഹചര്യത്തിൽ ഇന്ത്യ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങൾ ഡിസംബർ 31വരെ നീട്ടി. വിമാനത്താവളങ്ങളിൽ നിരീക്ഷണം ഉറപ്പിക്കാനും വീടുകൾ കയറിയുള്ള വാക്സിൻ വിതരണം ശക്തമാക്കാനും കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. 

       വിദേശ രാജ്യത്ത് നിന്നും കർണാടകയിലേക്കും ഗോവയിലേക്കും എത്തിച്ചേരുന്ന യാത്രക്കാർ 7 ദിവസം നിർബന്ധമായും ക്വാറൻ്റിൻ നടത്തണമെന്നും നിർദേശമുണ്ട്. എന്നാൽ രാജ്യത്ത് ഇതേവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

NDR News
01 Dec 2021 04:44 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents