മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി
പരമാവധി സംഭരണ ശേഷിയിൽ എത്തിയതോടെയാണ് തമിഴ്നാട് കൂടുതൽ ഷട്ടറുകൾ ഉയർത്തിയത്
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. അണക്കെട്ടിലെ ജലനിരപ്പ് അനുവദനീയമായ പരമാവധി സംഭരണ ശേഷിയിൽ എത്തിയതോടെയാണ് തമിഴ്നാട് കൂടുതൽ ഷട്ടറുകൾ ഉയർത്തിയത്.
ജലനിരപ്പ് 142 അടി പിന്നിട്ടു. ഇതോടെ പുതിയതായി 8 ഷട്ടറുകളാണ് ഉയർത്തിയത്. നിലവിൽ 9 ഷട്ടറുകൾ ഉയർത്തിയിട്ടുണ്ട്. സെക്കൻ്റിൽ 5691 ഘനയടി ജലമാണ് ഇടുക്കി അണക്കെട്ടിലേയ്ക്ക് ഒഴുക്കി വിടുന്നത്. പെരിയാർ നദിയുടെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജലനിരപ്പ് കൂടുതൽ ഉയർന്നാൽ ഇടുക്കി അണക്കെട്ട് തുറക്കാനുള്ള സാധ്യതയും നിലവിലുണ്ട്. 2400.44 അടിയാണ് ഇടുക്കിയിലെ നിലവിലെ ജലനിരപ്പ്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിൻ്റെ പരമാവധി സംഭരണ ശേഷി.