headerlogo
recents

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കി ലോക്സഭ

ബിൽ ഇന്നുതന്നെ രാജ്യസഭയും പരിഗണിച്ചേക്കും

 വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കി ലോക്സഭ
avatar image

NDR News

29 Nov 2021 12:54 PM

ഡൽഹി: വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കി. കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബിൽ ലോക്സഭയിൽ അവതരിപ്പിച്ചത്. ബില്ലിന്മേൽ ചർച്ച വേണമെന്നാണ് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടത്. എന്നാൽ കൃഷി നിയമങ്ങൾ പിൻവലിക്കുന്നതിൽ ചർച്ച ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. തുടർന്ന് ചർച്ച കൂടാതെ ബിൽ പാസാക്കാനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

      കാര്യോപദേശക സമിതി യോഗത്തിലാണ് പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളുകയായിരുന്നു. എതിർപ്പുകൾക്കിടയിലും ശബ്ദവോട്ടോടെ ബിൽ പാസാക്കി.

      തുടർന്ന് സഭ രണ്ടുമണി വരെ പിരിഞ്ഞു. ബിൽ ഇന്നുതന്നെ രാജ്യസഭ പരിഗണിച്ചേക്കുമെന്നാണ് സൂചന. രാഷ്ട്രപതി ഒപ്പിടുന്നതോട് കൂടി നിയമം റദ്ദാകും.

NDR News
29 Nov 2021 12:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents