headerlogo
recents

കൊവിഡ് മരണം; നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ പുരോഗതി ഇന്ന് സുപ്രീം കോടതി വിലയിരുത്തും

ഹർജി ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും

 കൊവിഡ് മരണം; നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ പുരോഗതി ഇന്ന് സുപ്രീം കോടതി വിലയിരുത്തും
avatar image

NDR News

29 Nov 2021 07:35 AM

ഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി വിലയിരുത്തും. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ഗൗരവ് കുമാര്‍ ബന്‍സല്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ്, ജസ്റ്റിസ് എം.ആര്‍. ഷാ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക.

        സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിവരങ്ങള്‍ ക്രോഡീകരിച്ച് കൈമാറാന്‍ കോടതി കഴിഞ്ഞതവണ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അന്‍പതിനായിരം രൂപയാണ് നൽകുക. കൂടാതെ രാജ്യത്തെ വാക്‌സിന്‍ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന പൊതുതാത്പര്യ ഹര്‍ജി ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിക്കും.

NDR News
29 Nov 2021 07:35 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents