മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് കുറയുന്നു; തമിഴ്നാട് വെള്ളം കൊണ്ട് പോകുന്നത് നിർത്തി
നിലവിൽ 141.65 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്
ഇടുക്കി: മുല്ലപ്പെരിയാറിൽ നിന്ന് വെള്ളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തി. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തിലാണ് തമിഴ്നാടിൻ്റെ നടപടി. 900 ഘനയടി വെള്ളമായിരുന്നു ഇന്ന് ഉച്ചവരെയുള്ള സമയത്ത് തമിഴ്നാട് കൊണ്ടുപോയിരുന്നത്. ഒരു ഷട്ടർ 10 സെൻറീമീറ്റർ ഉയർത്തി 140 ഘനയടി വെള്ളമാണ് ഇടുക്കി ഡാമിലേക്ക് ഒഴുക്കി വിടുന്നത്.
നിലവിൽ 141.65 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. ഈ മാസം മുപ്പതാം തീയതിവരെ പരാമവധി സംഭരണ ശേഷിയായ142 അടിവരെ തമിഴ്നാടിന് ജലനിരപ്പ് ഉയർത്താൻ സാധിക്കും.