headerlogo
recents

ദക്ഷിണാഫ്രിക്കയിൽ നിന്നും ബാംഗ്ലൂരിലെത്തിയ രണ്ടുപേർക്ക് കൊവിഡ്

ഇവരുടെ സാമ്പിളുകൾ വിശദമായ പരിശോധനയ്ക്ക് അയച്ചു

 ദക്ഷിണാഫ്രിക്കയിൽ നിന്നും ബാംഗ്ലൂരിലെത്തിയ രണ്ടുപേർക്ക് കൊവിഡ്
avatar image

NDR News

28 Nov 2021 08:01 AM

ബാംഗ്ലൂർ: ബാംഗ്ലൂരിൽ രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ രണ്ടുപേർക്കാണ് ബംഗളൂരുവിൽ കൊവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസിന്‍റെ ഒമിക്രോൺ വകഭേദം ആശങ്കയുയർത്തുമ്പോഴാണ് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവരുടെ സാമ്പിൾ വിശദമായ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇരുവരെയും ക്വാറന്‍ റീനിൽപ്രവേശിപ്പിച്ചു.

       ആശങ്കയുടെ ആവശ്യമില്ലെന്ന് അധികൃതർ അറിയിച്ചു. വിശദമായ പരിശോധന ഫലം ലഭിച്ചാലേ കൊറോണ വൈറസിന്‍റെ ഏത് വകഭേദമാണെന്ന് കണ്ടെത്താനാകൂ.

       നവംബർ ഒന്നിനും 26നും ഇടയിൽ 94 പേർ ദക്ഷിണാഫ്രിക്കയിൽ നിന്ന് ബംഗളൂരുവിലെത്തി. ഇതിൽ രണ്ട് പേർക്കാണ് കൊവിഡ് പോസിറ്റീവായത്. അതിനാൽ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബംഗളൂരു റൂറൽ ഡെപ്യൂട്ടി കമീഷണർ കെ. ശ്രീനിവാസ് പറഞ്ഞു. ഹൈ റിസ്ക് വിഭാഗത്തിൽപെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രികരെ കർശന പരിശോധനക്ക് വിധേയമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

NDR News
28 Nov 2021 08:01 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents