headerlogo
recents

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടക

ആഫ്രിക്കയിൽ നിന്നെത്തിയ ബാംഗ്ലൂർ സ്വദേശികൾക്ക് ഒമ്രികോണ്‍ വകഭേദമല്ലെന്ന് റിപ്പോർട്ട്

 കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കർശനമാക്കി കർണാടക
avatar image

NDR News

28 Nov 2021 09:12 AM

ബാംഗ്ലൂർ: കേരളത്തില്‍ നിന്നും കർണാടകയിൽ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് പരിശോധന കര്‍ശനമാക്കി കര്‍ണാടകം. കേരളത്തില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളിൽ കൊവിഡ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡില്ലെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി.

        കൊവിഡ് നെഗറ്റീവ് ആണെങ്കിലും ഇവർക്ക് രണ്ടാഴ്ച ക്വാറന്റീൻ നിർബന്ധമാക്കി. പതിനാറാമത്തെ ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കൂടാതെ കോളേജുകളില്‍ കൂട്ടംകൂടുന്നതിനും മറ്റ് പരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഒമ്രികോണ്‍ വകഭേദം കര്‍ണാടകയില്‍ ഇല്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

        ബെംഗളൂരുവിലെത്തിയ ആഫ്രിക്കന്‍ സ്വദേശികള്‍ക്ക് പുതിയ വകഭേദമില്ലെന്നും വ്യക്തമായി. ഈ മാസം 20 നായിരുന്നു ഇവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഒമ്രികോണ്‍ വകഭേദമല്ലെന്ന് വ്യക്തമായി.

NDR News
28 Nov 2021 09:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents