headerlogo
recents

വടകര പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന

പരിസരത്ത് മദ്യകുപ്പികൾ കണ്ടെത്തിയതിൽ ഉദ്യോഗസ്ഥർക്ക് മന്ത്രിയുടെ ശാസന

 വടകര പൊതുമരാമത്ത് റെസ്റ്റ് ഹൗസിൽ മന്ത്രിയുടെ മിന്നൽ പരിശോധന
avatar image

NDR News

27 Nov 2021 02:20 PM

വടകര: വടകരയിലെ റസ്റ്റ്ഹൗസിൽ പൊതുമരാമത്ത് മന്ത്രിയുടെ മിന്നൽ സന്ദർശനം. മന്ത്രി മുഹമ്മദ് റിയാസ് ഇന്ന് രാവിലെ പത്തരയോടെയാണ് റസ്റ്റ് ഹൗസിൽ എത്തിയത്. പൊതു മരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസിനൊപ്പം ആർ ഡി ഒ ഓഫീസും ചേർന്നതാണ് കെട്ടിടം.

        കെട്ടിടത്തിന് പുറകുവശത്തെ മാലിന്യം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് മന്ത്രി ജീവനക്കാരെ ശാസിച്ചു. റസ്റ്റ് ഹൗസ് പരിസരത്തെ മാലിന്യത്തിൽ മദ്യക്കുപ്പികൾ നീക്കം ചെയ്യാനും ആവശ്യപ്പെട്ടു. റസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

       ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എഞ്ചിനീയറോട് ആവശ്യപ്പെട്ടതായും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. 

NDR News
27 Nov 2021 02:20 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents