പട്ടാപ്പകല്‍ വീട്ടില്‍ കയറി മോഷണം
പതിനേഴ് പവനും 7000 രൂപയുമാണ് മോഷണം പോയത്
ആലുവ: പട്ടാപ്പകൽ വീട്ടിൽ കയറി ആഭരണങ്ങളും പണവും കവര്‍ന്നു. ആലുവ നഗരമധ്യത്തിലുളള പമ്പ് കവലക്ക് സമീപത്തെ പി ഡബ്ലു.ഡി ക്വാര്‍ട്ടേഴ്സിലാണ് മോഷണം നടന്നത്. 17 പവനും 7000 രൂപയും മോഷണം പോയത്.
വീട്ടിലെ താമസക്കാരനായ എം എ സുദർശൻ അമ്മയുമായി ആശുപത്രിയിൽ പോയ സമയത്തായിരുന്നു മോഷണം നടന്നത്. വൈകിട്ട് നാല് മണിയോടെ ആശുപത്രിയില്‍ പോയ സുദര്‍ശന്‍ തിരികെ എത്തിയപ്പോൾ അലമാര തുറന്ന നിലയിലും വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലുമായിരുന്നു.
17 പവന്‍ സ്വര്‍ണ്ണവും 7000 രൂപയുമാണ് മോഷണം പോയത്. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. വീടുമായി അടുത്ത പരിചയമുളളവരാണ് മോഷ്ടാക്കള്‍ എന്ന നിഗമനത്തിലാണ് പൊലീസ്.