headerlogo
recents

കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം

സമരം അഞ്ച് ദിവസം പിന്നിട്ടു

 കോഴിക്കോട് നഗരത്തിൽ ഓട്ടോ തൊഴിലാളികളുടെ അനിശ്ചിതകാല നിരാഹാര സമരം
avatar image

NDR News

06 Nov 2021 10:36 AM

കോഴിക്കോട്: നഗരത്തിൽ വിവിധ ഓ​ട്ടോ തൊഴിലാളി യൂനിയനുകളുടെ നേതൃത്വത്തിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സമരം അഞ്ചു​ ദിവസം പിന്നിട്ടു. 

     ഐ.എൻ.എൽ.സി, എഫ്​.ഐ.ടി.യു, എസ്​.ഡി.ടി.യു, തൊഴിൽ സംരക്ഷണ സമിതി എന്നിവരുടെ നേതൃത്വത്തിൽ കെ.എസ്​.ആർ.ടി.സി ടെർമിനലിന്​ സമീപം നടക്കുന്ന പ്രതിഷേധത്തിൽ അനീഷ്​ വെള്ളയിൽ, ത്വൽഹത്​ വെള്ളയിൽ എന്നിവരാണ്​ നിരാഹാരമിരിക്കുന്നത്​.   

     ​പുതുതായി ഇറങ്ങുന്ന 3000ത്തോളം സി.സി പെർമിറ്റ്​ വണ്ടികൾ​ ഓ​ട്ടോ തൊഴിലാളികളുടെ തൊഴിൽ ഇല്ലാതാകുമെന്നും ഇതിനുള്ള നീക്കം അവസാനിപ്പിക്കണമെന്നുമാണ് പ്രധാന ആവശ്യങ്ങൾ. സമരത്തിന്​ ഐക്യദാർഢ്യം അറിയിച്ച്​ നടത്തിയ പരിപാടിയിൽ എഫ്. ഐ. ടി. യു. അഖിലേന്ത്യ പ്രസിഡൻ്റ് റസാഖ് പാലേരി സംസാരിച്ചു. പരിപാടിയിൽ വെൽഫെയർ പാർട്ടി നോർത്ത് മണ്ഡലം പ്രസിഡൻറ്​ അഷ്‌റഫ് പുതിയങ്ങാടി, ഗസാലി വെള്ളയിൽ എന്നിവർ സംസാരിച്ചു.

NDR News
06 Nov 2021 10:36 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents