headerlogo
recents

കെ.എസ് ആർ.ടി.സി.യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് മന്ത്രി ആൻ്റണി രാജു

ഇന്ന് അർദ്ധരാത്രി മുതലാണ് യൂണിയനുകൾ പണിമുടക്ക് തുടങ്ങാനിരിക്കുന്നത്

 കെ.എസ് ആർ.ടി.സി.യൂണിയനുകൾ ഇരിക്കുന്ന കൊമ്പ് മുറിക്കരുതെന്ന് മന്ത്രി ആൻ്റണി രാജു
avatar image

NDR News

04 Nov 2021 04:54 PM

തിരുവനന്തപുരം: കെ.എസ്‌.ആർ.ടി.സി. യൂണിയനുകൾ സമരത്തിൽ നിന്നും പിന്തിരിയണമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു ആവശ്യപ്പെട്ടു. യൂണിയനുകളുടെ കടുംപിടുത്തം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു. 

       ശമ്പള പരിഷ്കരണം 30 കോടി രൂപയുടെ അധിക ബാധ്യത കെഎസ്ആ‍ർടിസിക്ക് ഉണ്ടാക്കും. തൊഴിലാളികളുടെ ആവശ്യങ്ങൾ തള്ളുന്നില്ല, എന്നാൽ സാവകാശം വേണമെന്നും സമരത്തിന്റെ ഉദ്ദേശ ശുദ്ധി സംശയിക്കുന്നതായും ആൻ്റണി രാജു പറഞ്ഞു. 

     യൂണിയനുകൾ ആത്മപരിശോധന നടത്തണമെന്നും ഇരിക്കുന്ന കൊമ്പ് തന്നെ മുറിക്കരുതെന്നും മന്ത്രി വ്യക്തമാക്കി. ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ആ‍ർടിസി യൂണിയനുകൾ ഇന്ന് അർദ്ധരാത്രി മുതലാണ് സമരം ആരംഭിക്കുന്നത്.

NDR News
04 Nov 2021 04:54 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents