headerlogo
recents

നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ്ണവേട്ട; അഞ്ച് കിലോ സ്വർണമാണ് പിടികൂടിയത്

മിശ്രിത രൂപത്തിലുള്ള സ്വർണമാണ് കടത്താന്‍ ശ്രമിച്ചത്

 നെടുമ്പാശ്ശേരിയിൽ വീണ്ടും വൻ സ്വർണ്ണവേട്ട; അഞ്ച് കിലോ സ്വർണമാണ് പിടികൂടിയത്
avatar image

NDR News

31 Oct 2021 05:32 PM

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണവേട്ട. ആറ് യാത്രക്കാരില്‍ നിന്നായി അഞ്ച് കിലോ സ്വര്‍ണമാണ് പിടികൂടിയത്. ഏകദേശം രണ്ടരക്കോടി രൂപയുടെ സ്വർണം പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ.

      മിശ്രിത രൂപത്തിലാണ് സ്വർണം കടത്താന്‍ ശ്രമിച്ചത്. വിമാനത്താവളത്തില്‍ കസ്റ്റംസ് പ്രിവന്റീസ് വിഭാഗം നടത്തിയ മിന്നല്‍ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. ഭട്കല്‍, വടകര, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കസ്റ്റംസ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

NDR News
31 Oct 2021 05:32 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents