ജോസ് കെ മാണി രാജിവെച്ച ഒഴിവിലേക്കുള്ള രാജ്യസഭാ തിരഞ്ഞെടുപ്പ് നവംബർ 29ന്
ജോസ് കെ. മാണി വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല
ന്യൂഡൽഹി: കേരളത്തിലെ ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ 29ന് നടക്കും. കേരള കോൺഗ്രസ് നേതാവ് ജോസ് കെ.മാണി രാജിവച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ്. വോട്ടെണ്ണലും അതേ ദിവസമാണ്. നവംബർ 9ന് വിജ്ഞാപനം ഇറങ്ങും. നാമനിർദേശ പത്രികാ സമർപ്പണം നവംബർ 16നാണ്.
കഴിഞ്ഞ ജനുവരി 11നാണ് ജോസ് കെ.മാണി രാജിവച്ചത്. സീറ്റ് കേരള കോൺഗ്രസിനു തന്നെയാണെന്നാണു എൽഡിഎഫിൽനിന്നുള്ള സൂചന. മുന്നണി മാറിയെത്തിയ ജോസിനു സീറ്റ് നൽകാനാണു സിപിഎം താത്പര്യം. ജോസ് കെ.മാണി മത്സരിക്കുമോ എന്നതിൽ തീരുമാനമായില്ല.
ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎമാരായ കെ. എൻ. ഉണ്ണികൃഷ്‌ണൻ, വി.ആർ.സുനിൽകുമാർ, ജോബ് മൈക്കിൾ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇതിനിടെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.