headerlogo
recents

പേരാമ്പ്ര ടൗണില്‍ നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണില്‍ നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥീരീകരിച്ചു

 പേരാമ്പ്ര ടൗണില്‍ നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ
avatar image

NDR News

15 Oct 2021 08:58 PM

പേരാമ്പ്ര: കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണില്‍ നിരവധി പേരെ ആക്രമിച്ച തെരുവുനായയ്ക്ക് പേ വിഷബാധ സ്ഥീകരിച്ചു. വയനാട്ടിലെ പൂക്കോട് വെറ്റിനറി മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് തെരുവ് നായക്ക് റാബിസ് സ്ഥിരീകരിച്ചത്.

പേരാമ്പ്ര ടൗണിൽ ബസ്സ് സ്റ്റാന്റ്, മാര്‍ക്കറ്റ്, കൈതക്കല്‍ എന്നിവിടങ്ങളിലായിരുന്നു  തെരുവുനായയുടെ  ആക്രമണം. പരിക്കേറ്റവരില്‍ പതിമൂന്ന് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

         നായയുടെ കടിയേറ്റവര്‍ വാക്‌സിനേഷന്‍ നിർബന്ധമായും പൂർത്തീകരിക്കണമെന്ന് . പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അറിയിച്ചു. ഒരു കാരണവശാലും വാക്സിനേഷന്‍
പാതിവഴിയില്‍ വെച്ച്  നിര്‍ത്താന്‍ പാടില്ലെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.


     ഒരു പകല്‍ മുഴുവന്‍ ടൗണിൽ
ഭീതി പരത്തിയ  തെരുവുനായയെ അന്നു തന്നെ നാട്ടുകാര്‍ അടിച്ച് കൊന്നിരുന്നു. പ്രദേശത്തെ മറ്റ് തെരുവ് നായകളെ പേ സ്ഥീരീകരിച്ച നായ കടിച്ചിരിക്കാൻ സാധ്യതയുള്ളതിനാൽ  ജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതാണ്.

NDR News
15 Oct 2021 08:58 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents