headerlogo
recents

ഹരിതാഭമാകാന്‍ റസ്റ്റ് ഹൗസുകൾ

ഗാന്ധി ജയന്തി ദിനത്തിൽ 'ഗ്രീൻ കാമ്പസ് ' പദ്ധതിയുമായി പൊതുമരാമത്ത് വകുപ്പ്

 ഹരിതാഭമാകാന്‍ റസ്റ്റ് ഹൗസുകൾ
avatar image

NDR News

02 Oct 2021 08:42 AM

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ള വിശ്രമമന്ദിരങ്ങളുടെ പരിസരങ്ങള്‍ മനോഹരമായും ഹരിതാഭമായും പരിപാലിക്കുവാനുള്ള പദ്ധതിയ്ക്ക് ഇന്ന് ഗാന്ധി ജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. 'ഗ്രീൻ കാമ്പസ് പദ്ധതി ' യുടെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് റസ്റ്റ് ഹൗസ് പരിസരത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. 

ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തെ 14 വിശ്രമകേന്ദ്രങ്ങളാണ് ഹരിതാഭമാക്കുന്നത്. ആകെ 156 വിശ്രമമന്ദിരങ്ങളാണ് പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിലുള്ളത്. ഘട്ടംഘട്ടമായി എല്ലാ മന്ദിരങ്ങളിലും പദ്ധതി നടപ്പിലാക്കും.

പൊതുജനപങ്കാളിത്തത്തോടെ സര്‍ക്കാരിടങ്ങള്‍ വൃത്തിയായും മനോഹരമായും സൂക്ഷിക്കുവാനാണ് ഈ  പദ്ധതിയെക്കൊണ്ട് ഉദ്ദേശിക്കുന്നത്. കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ റസ്റ്റ് ഹൗസുകള്‍ വൃത്തിയായും ഹരിതാഭമായും എല്ലാകാലത്തും നിലനിര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

NDR News
02 Oct 2021 08:42 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents