headerlogo
recents

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം - പരാതികളിൽ കർശന നടപടി - ഡി. ജി. പി.

ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ വർദ്ധിച്ച് വരുന്ന സാചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ്

 ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം - പരാതികളിൽ കർശന നടപടി - ഡി. ജി. പി.
avatar image

NDR News

21 Sep 2021 07:08 PM

തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകർക്കെതിരായ അതിക്രമം തടയാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഡി. ജി. പി.ആശുപത്രികളിലെ കാഷ്വാലിറ്റികളിലും ഒ.പികളിലും പോലീസ് കൃത്യമായ ഇടവേളകളിൽ നിരീക്ഷണം നടത്തണം .പോലീസ് എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണമെന്നും ഉത്തരവിൽ പറയുന്നു.

ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകർക്ക് നേരേ അതിക്രമങ്ങൾ വർധിച്ച സാചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവിയുടെ സർക്കുലർ.

അതിക്രമങ്ങൾ ഉണ്ടായതായി ആരോഗ്യപ്രവർത്തകരുടെ പരാതികളിൻ മേൽ  ഉടനടി നടപടി സ്വീകരിക്കണം.  നിലവിൽ പോലീസ് രജിസ്റ്റർ ചെയ്ത ഇത്തരം കേസുകൾ എത്രയും വേഗം കോടതികളിലെത്തിക്കാനും ഡിജിപി നിർദേശം നൽകി.

ആരോഗ്യപ്രവർത്തകർക്ക് നേരേയുള്ള അതിക്രമങ്ങളിൽ ഡിജിപി നേരിട്ട് ഇടപെടണമെന്ന ഹൈക്കോടതി നിർദേശത്തെ തുടർന്നാണ്  ഡിജിപിയുടെ സർക്കുലർ.

NDR News
21 Sep 2021 07:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents