മുഴുവൻ പ്രവാസികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം; പ്രവാസി ലീഗ്
പ്രവാസി ലീഗ് കുടുംബ സംഗമം മണ്ഡലം ജനറൽ സെക്രട്ടറി മൊയ്തു പുറമണ്ണിൽ ഉദ്ഘാടനം ചെയ്തു

അരിക്കുളം: കേരളത്തിൻ്റെ വികസന പ്രവർത്തനത്തിന് വലിയ സംഭാവന നൽകി പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ മുഴുവൻ പ്രവാസികളെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് അരിക്കുളം പഞ്ചായത്ത് പ്രവാസി ലീഗ് കുടുംബ സംഗമം സർക്കാറിനോട് ആവശ്യപ്പെട്ടു. തമ്മലങ്ങാടിയിൽ വെച്ച് നടന്ന പ്രവാസി കുടുംബ സംഗമം മണ്ഡലം പ്രവാസി ലീഗ് ജനറൽ സെക്രട്ടറി മൊയ്തു പുറമണ്ണിൽ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷനായി. കെ.സി. റഫീഖ് മുഖ്യപ്രഭാഷണം നടത്തി. അബ്ദുറഹ്മാൻ മാവട്ട്, കെ.എം. മുഹമ്മദ്, അമ്മത് പൊയിലങ്ങൽ, കെ.സി. ഇബ്രാഹിം, അബ്ദുസ്സലാം തറമ്മൽ, പി.പി. അമ്മത്, ഇ.കെ. ബഷീർ, അബ്ദുസ്സലാം കെ.എം, എൻ.കെ. കുഞ്ഞമ്മത്, ഹസ്സൻ മാവട്ട്, ഷമീം തറമ്മൽ എന്നിവർ സംസാരിച്ചു.