എരമംഗലം സ്വദേശിയായ യുവാവ് മനാമയിൽ നിര്യാതനായി
ഇന്ന് രാവിലെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു
മനാമ: ബാലുശ്ശേരി എരമംഗലം സ്വദേശിയായ യുവാവ് മനാമയിൽ മരിച്ച നിലയിൽ. എരമംഗലത്തെ ഇമ്പിച്ചി മമ്മദിന്റെയും സൈനബയുടേയും മകൻ സജീർ തങ്കയത്തിൽ (37) ആണ് മരിച്ചത്.
അഞ്ചു വർഷമായി ബഹ്റൈനിലുള്ള സജീർ മനാമ സെൻട്രൽ മാർക്കറ്റിൽ പഴം കച്ചവടം നടത്തുകയായിരുന്നു. മനാമ, പാക്കിസ്ഥാൻ പള്ളിക്ക് സമീപം സിരിയാനി ഹോട്ടൽ റോഡിലാണ് സജീർ താമസിച്ചിരുന്നത്. സഹോദരൻ ഷമീറും സെൻട്രൽ മാർക്കറ്റിൽ ഫ്രൂട്സകച്ചവടം നടത്തുകയാണ്.
തിങ്കളാഴ്ച രാവിലെ മുറിയിൽ മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് കരുതപ്പെടുന്നത്. ഭാര്യ: ഫസീല. മകൻ: ഒന്നാം ക്ലാസ് വിദ്യാർഥി ബാസിൽ. സജീർ അടുത്തമാസം നാട്ടിൽ പോകാനിരിക്കുകയായിരുന്നു. മതേദേഹം നാട്ടിലേക്ക് കൊണ്ട് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി മയ്യത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടക്കുകയാണ്.