headerlogo
pravasi

നാപ്സ് ഖത്തർ സ്നേഹവിരുന്ന് 2024 സംഘടിപ്പിച്ചു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു

 നാപ്സ് ഖത്തർ സ്നേഹവിരുന്ന് 2024 സംഘടിപ്പിച്ചു
avatar image

NDR News

14 Jul 2024 08:06 PM

നടുവണ്ണൂർ: ഖത്തറിലെ നടുവണ്ണൂർ പ്രദേശവാസികളുടെ കൂട്ടായ്മയായ നടുവണ്ണൂർ ഏരിയ പ്രവാസി സംഘം നാപ്സ് ഖത്തർ സ്നേഹവിരുന്ന് 2024 നടുവണ്ണൂർ നൊസ്റ്റാൾജിക് എൻ റസ്റ്റോറന്റിൽ സംഘടിപ്പിച്ചു. നാപ്സ് ഖത്തർ സ്ഥാപകനായ മൂസക്കോയ നടുവണ്ണൂരിനെ ചടങ്ങിൽ ആദരിച്ചു.

     ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ദാമോദരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജസീൽ മാടായി അദ്ധ്യക്ഷത വഹിച്ചു. സാജിദ് പാലാച്ചിയിൽ, റാഫി കാൻകാവിൽ റെജീന സമീർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു. സമീർ കാവിൽ സ്വാഗതവും റസാഖ് തണൽ നന്ദിയും പറഞ്ഞു.

NDR News
14 Jul 2024 08:06 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents