കേരള ഗാലക്സി ഗ്രൂപ്പ് ബഹ്‌റൈൻ ചികിത്സാ സഹായം കൈമാറി
ബാലുശ്ശേരി സ്വദേശിയായ യുവതിയുടെ ശാസ്ത്രക്രിയക്കുവേണ്ടി സമാഹരിച്ച ധന സഹായമാണ് ഷക്കീല മുഹമ്മദലിയ്ക്കു കൈമാറിയത്
കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവതിയുടെ ശാസ്ത്രക്രിയക്കുവേണ്ടി കേരള ഗാലക്സി ബഹ്‌റൈൻ സമാഹരിച്ച ധന സഹായം കൈമാറി.ബഹ്‌റൈൻ മീഡിയ സിറ്റിൽ വെച്ച്, മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഷക്കീല മുഹമ്മദലിയ്ക്കാണ് തുക കൈമാറിയത്.
ചടങ്ങിൽ കേരള ഗാലക്സി ബഹ്‌റൈൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സിബി കുര്യൻ, രാജീവൻ കൊയിലാണ്ടി, ഖാലിദ്, അശോകൻ ആവള തുടങ്ങിയവർ പങ്കടുത്തു. പണം സ്വരൂപിക്കാൻ മുൻകൈയെടുത്ത കേരള ഗാലക്സി ബഹ്‌റൈൻ അംഗങ്ങൾക്കും,ലേഡീസ് വിങ്ങിനും കേരളാ ഗാലക്സി ബഹ്‌റൈൻ മുഖ്യ രക്ഷാധികാരി വിജയൻ കരുമല നന്ദി അറിയിച്ചു.