ടൈം വേൾഡ് റെക്കോർഡ് സമ്മാനിച്ചു
കുന്ദമംഗലം ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ.ജെ. പോൾ പുരസ്കാരം ഏറ്റുവാങ്ങി
ദുബായ്: വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ കുട്ടികളുടെ 4500ലധികം കൈയെഴുത്ത് മാഗസിനുകൾ നിർമ്മിച്ച് ചരിത്രം സൃഷ്ടിച്ച കുന്ദമംഗലം ഉപജില്ലയുടെ അവധിക്കാല തനത് പ്രവർത്തനമായ കുഞ്ഞെഴുത്തിന്റെ മധുരത്തിനുള്ള ടൈം വേൾഡ് റെക്കോർഡ് സുപ്രസിദ്ധ വിശ്വസാഹിത്യകാരൻ ഡോക്ടർ ഷിഹാബ് ഘാനത്തിന്റെ ദുബായിലുള്ള വീട്ടിൽ നടന്ന ചടങ്ങിൽ ഉപജില്ല വിദ്യഭ്യാസ ഓഫീസർ കെ.ജെ. പോൾ ഏറ്റുവാങ്ങി.
കുട്ടികളുടെ സർഗ്ഗശേഷികൾ പ്രോത്സാഹിപ്പിക്കുന്നതിനും അവധിക്കാലം ആസ്വാദ്യകരമാക്കുന്നതിനും വേണ്ടി കുന്ദമംഗലം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വിഭാവനം ചെയ്ത പദ്ധതിയാണ് കുഞ്ഞെഴുത്തിന്റെ മധുരം. ഉപജില്ലയിലെ 41 സ്കൂളുകളിൽ നിന്നായി 4500 ഓളം കൈയ്യെഴുത്ത് മാഗസിനുകളാണ് കുടികൾ നിർമ്മിച്ചത്. സ്വന്തം കഥകൾ, കവിതകൾ, അവധിക്കാല അനുഭവക്കുറിപ്പുകൾ, കരവിരുത്, വീട്ടിലെ പ്രായമുള്ളവരുടെ ജീവിതാനുഭവങ്ങൾ എന്നിവയെല്ലാം ചേർത്താണ് കുട്ടികൾ മാസികകൾ നിർമ്മിച്ചത്.
കുന്ദമംഗലം എച്ച്.എം ഫോറത്തിനുള്ള ആനു മോദനം സി.കെ. വിനോദ് കുമാർ (എച്ച്.എം. ഫോറം സെക്രട്ടറി), യൂസുഫ് സിദ്ധീഖ് എം. (എച്ച്.എം. ഫോറം ട്രഷറർ) എന്നിവരും ഡോ.ഷാഹാബ് ഘാനത്തിൽ നിന്ന് ഏറ്റുവാങ്ങി. നേരത്തെ അറേബ്യൻ വേൾഡ് റെക്കോർഡിനും കുഞ്ഞെഴുത്തിന്റെ മധുരം അർഹമായി.