headerlogo
pravasi

എം ഐ എം ഫോബൽ കമ്മ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നൊരുക്കി

സൗഹൃദ സമ്മേളനം കൂട്ടായ്മയുടെ മുൻ പ്രസിഡൻറ് ഷഫീഖ് മൂസ (യു എ ഇ) ഉദ്ഘാടനം നിർവഹിച്ചു.

 എം ഐ എം ഫോബൽ കമ്മ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നൊരുക്കി
avatar image

NDR News

10 Apr 2023 04:05 PM

ബഹ്റൈൻ : എം ഐ എം ഫോബൽ കമ്മ്യൂണിറ്റി ബഹ്റൈൻ ചാപ്റ്റർ ഇഫ്താർ വിരുന്നൊരുക്കി. ഇതോടൊപ്പം ചേർന്ന സൗഹൃദ സമ്മേളനം കൂട്ടായ്മയുടെ മുൻ പ്രസിഡൻറ് ഷഫീഖ് മൂസ (യു എ ഇ) ഉദ്ഘാടനം നിർവഹിച്ചു. പുണ്യങ്ങളുടെ പൂക്കാലത്തിൽ അന്ന പാനീയങ്ങൾ വെടിയുന്നതു കൊണ്ട് മാത്രം പുണ്യം നേടാം എന്ന് തെറ്റിദ്ധരിക്കരുതെന്നും കണ്ണും കാതും നാവും അടക്കി നിർത്തുന്നതിലൂടെ മാത്രമേ യഥാർത്ഥ വിശ്വാസി ആവാൻ കഴിയൂ എന്നത് ഓർമ്മയിൽ ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.അസീസീ മൂലാട് (ഗ്ളോബൽ വൈസ് പ്രസിഡന്റ്) അദ്ധ്യക്ഷത വഹിച്ചു. 

    മുഹമ്മദ് മുസ്ലിയാർ എടവണ്ണപ്പാറ (സമസ്ത ബഹറിൻ വൈസ് പ്രസിഡൻറ് ) റമദാൻ സന്ദേശം നൽകി പാപങ്ങളെ കരിയിച്ചുകളയുന്ന ഈ മാ സത്തിൽ വിശ്വാസികൾ ആത്മ സംസ്കരണത്തിൻറെ അഗ്നി ശുദ്ധി നേടാനുള്ള സുവർണ്ണാവസരം പരമാവധി ഉപയോഗിക്കാൻ അദ്ദേഹം ഉപദേശിച്ചു. എ സി എ ബക്കർ (ഗ്ളോബൽ കോർഡിനേറ്റർ) അഷറഫ് അയനിക്കൽ, ഫിറോസ് ആപ്പറ്റ, മജീദ് മൂലാട്, രവിത ആശംസകൾ നേർന്നു.

   നജീബ് എം.ടി, നദീർ എം ടി. സിദ്ധീഖ്, മായാനിൽ എന്നിവർ നിയന്ത്രിച്ചു. മുഖ്യാതിഥി ഷെഫീക്കിന് എ സി എ ബക്കർ അഷറഫ് ആപ്പറ്റ, നജീബ് എം ടി എന്നിവയും, സമസ്ത പൊതുപരീക്ഷയിൽ അഞ്ചാം ക്ലാസിൽ നിന്ന് ഉയർന്ന മാർക്ക് വാങ്ങിയ ജലാൽ മുഹമ്മദിന് ഫിറോസ് ആപ്പറ്റയും മെമൻറോ കൈമാറി. ജമാൽ മേച്ചാനാരി അവതാരകനായിരുന്നു. അജ്മൽ (ഗ്ളോബൽ ട്രഷറർ) നന്ദി പറഞ്ഞു.

NDR News
10 Apr 2023 04:05 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents