headerlogo
pravasi

റമദാന് മുന്നോടിയായി 1025 തടവുകാരെ മോചിപ്പിക്കും; ഉത്തരവുമായി യു എ ഇ

ശിക്ഷ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാർക്കാണ് മോചനം.

 റമദാന് മുന്നോടിയായി 1025 തടവുകാരെ മോചിപ്പിക്കും; ഉത്തരവുമായി യു എ ഇ
avatar image

NDR News

21 Mar 2023 03:37 PM

യു എ ഇ : യു എ ഇയില്‍ റമദാന് മുന്നോടിയായി തടവുകാര്‍ക്ക് മോചനം. 1025 തടവുകാരെ മോചിപ്പിക്കാനാണ് യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാൻ ഉത്തരവിട്ടത്. ശിക്ഷ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവച്ച തടവുകാർക്കാണ് യു എ ഇ പ്രസിഡന്റ് ഈ ഉത്തരവിലൂടെ മോചനം നൽകുന്നത്.

    ഇങ്ങനെ മോചിതരാകുന്ന തടവുകാരുടെ സാമ്പത്തികബാധ്യതകള്‍ പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മോചിതരാകുന്നവര്‍ക്ക് അവരുടെ ജീവിതത്തിന്റെ പുതിയ അധ്യായം ആരംഭിക്കാനുള്ള അവസരംനല്‍കുകയാണ് യു എ ഇ ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. 

യു.എ.ഇ ഭരണാധികാരികളുടെ ക്ഷമ, സഹിഷ്ണുത എന്നീ മൂല്യങ്ങളെ അടിസ്ഥാനമാക്കിയുള്ള മാനുഷികപരിഗണനയുടെ ഭാഗമായാണ് നടപടി. ചില സുപ്രധാന ആഘോഷങ്ങളുമായി ബന്ധപ്പെട്ട് തടവുകാരെ മോചിപ്പിക്കുന്നത് യുഎഇയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഒരു രീതിയാണ്.

NDR News
21 Mar 2023 03:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents