headerlogo
pravasi

സൗദിയിൽ വാഹനപകടം; കൊടുവള്ളി സ്വദേശി മരിച്ചു

റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ ഇന്നലെ രാത്രിയായിരുന്നു അപകടം

 സൗദിയിൽ വാഹനപകടം; കൊടുവള്ളി സ്വദേശി മരിച്ചു
avatar image

NDR News

08 Dec 2022 09:37 PM

റിയാദ്: സൗദി അറേബ്യയിലെ മധ്യപ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് കൊടുവള്ളി സ്വദേശി മരിച്ചു. റിയാദ് - മദീന ഹൈവേയിലെ അൽഗാത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് കത്തറമ്മൽ പുക്കാട്ട് പുറായിൽ അബ്ദുൽഅസീസ് (61) മരിച്ചത്. ഇന്നലെ രാത്രിയോടെയായിരുന്നു അപകടം.

       അൽഗാത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പിതാവ് പരേതനായ വാവാട്ട് കുരുടൻ ചാലിൽ അമ്മദ് മുസ്ലിയാർ. മാതാവ് ഖദീജ. ഭാര്യ: റംല വാവാട്. 

       മക്കൾ: സഹീറ (മൈക്രോബയോളജിസ്റ്റ് -ബേബി ഹോസ്പിറ്റൽ കോഴിക്കോട്), സഹ്ദാദ് (ഖത്തർ), ഹയ ഫാത്തിമ (വിദ്യാർഥി). മരുമകൻ: ഷരീഫ് എളേറ്റിൽ (ബേബി ഹോസ്പിറ്റൽ കോഴിക്കോട്). സഹോദരങ്ങൾ: ലത്തീഫ് ഈങ്ങാപ്പുഴ ( എക്സിക്യുട്ടിവ് എഞ്ചിനിയർ കെ.എസ്.ഇ.ബി. ചെമ്പ് കടവ് ജലവൈദ്യുത പദ്ധതി), മൂസക്കോയ, മൈമൂന, സിദ്ധീഖ് (എൻജിനീയർ ), കെ. സി. ഇഖ്ബാൽ.

NDR News
08 Dec 2022 09:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents