ജൂനിയർ മോഡൽ ഇന്റർനാഷണൽ പ്രിൻസസ് ഓഫ് ഏഷ്യയായി ആദ്യ
ഉടുമ്പുംചോല സ്വദേശിയാണ് ആദ്യ
ദുബായ്: ജൂനിയർ മോഡൽ ഇന്റർനാഷണൽ ദുബായിൽ നടത്തിയ ലോക സുന്ദരി മത്സരത്തിൽ ശ്രദ്ധ നേടി ഇടുക്കിക്കാരി ആദ്യ. ഉടുമ്പുംചോല സ്വദേശി 10 വയസ്സുകാരിയാണ് പ്രിൻസസ് ഓഫ് ഏഷ്യയായി തിരഞ്ഞെടുക്കപ്പെട്ടത്. വേൾഡ് ഫിനാലെയിൽ പങ്കെടുക്കുന്നതിനായുള്ള നീണ്ട പരിശീലനത്തിനൊടുവിലാണ് കിരീടനേട്ടം.
ടിവി ഷോകളിൽ കണ്ട മോഡലുകളിലെ ചുവടുവെപ്പും മുഖഭാവവും കണ്ണാടിയ്ക്ക് മുന്നിൽ അനുകരിച്ചാണ് മോഡലിങ്ങിൽ ആദ്യയുടെ ആദ്യ ചുവടുവപ്പ്. ആർട് കഫെ കമ്പനിയുടെ നേതൃത്വത്തിൽ നടന്ന മലബാർ ഫാഷൻ ഷോയിലും ഫാഷൻ റൺവെ ഇന്റർനാഷണൽ തൃശൂരിൽ വെച്ച് നടത്തിയ ഒഡീഷനിൽ അവസരം ലഭിച്ചു. പിന്നീട് ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിൽ നിന്നുള്ള കുട്ടികളോടൊപ്പം ഇന്റർനാഷണൽ ഫിനാലെയിൽ പങ്കെടുത്ത് സെക്കൻഡ് റണ്ണറപ്പ് ആയി. ഒപ്പം വേൾഡ് ഫിനാലയിൽ കിരീട നേട്ടം.
പ്രിൻസസ് ഓഫ് ഏഷ്യ, ജെഎം ഐ റൈസിംഗ് സ്റ്റാർ,ഫേസ് ബുക്ക് സ്റ്റാർ എന്നീ 3 ടൈറ്റിലുകളാണ് ആദ്യ കരസ്ഥമാക്കിയത്. മോഡലിങ്ങിന്റെ ലോകം കീഴടക്കുകയെന്ന ആദ്യയുടെ സ്വപ്നത്തിന് പൂർണ്ണ പിന്തുണയുമായി മാതാപിതാക്കളും ഒപ്പമുണ്ട്.