പൂനത്ത് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി
ചികിത്സയ്ക്കായി നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കവേയാണ് അന്ത്യം സംഭവിച്ചത്
ബാലുശ്ശേരി: പൂനത്ത് സ്വദേശി ബഹ്റൈനിൽ മരിച്ചു. പൂനത്ത് ഇബ്രാഹീം (48) ആണ് മരിച്ചത്. രോഗബാധിതനായി സൽമാനിയ മെഡിക്കൽ സെന്ററിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള തയാറെടുപ്പുകൾ നടത്തിവരികയായിരുന്നു. ഇതിനിടെയാണ് മരണം സംഭവിച്ചത്.
ബഹ്‌റൈൻ കെ.എം.സി.സി അൽ അമാന മെമ്പറായിരുന്നു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ചൊവ്വാഴ്ച നാട്ടിലേക്ക് എത്തിച്ചു. കെ.എം.സി.സി മയ്യിത്ത് പരിപാലന വിങ് ഭാരവാഹികൾ നേതൃത്വം നൽകി.