headerlogo
pravasi

പയ്യോളി സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു

 പയ്യോളി സ്വദേശി ബഹ്റൈനിൽ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു
avatar image

NDR News

09 Aug 2022 07:28 PM

മനാമ: സ്വിമ്മിങ്​ പൂളിൽ കുളിക്കുന്നതിനിടെ കോഴി​ക്കോട്​ സ്വദേശി മുങ്ങിമരിച്ചു. പയ്യോളി മൂന്നുകുണ്ടൻ ചാലിൽ സജീവന്‍റെ മകൻ സിദ്ധാർഥ്​ (27) ആണ്​ മരിച്ചത്​. സല്ലാഖിലെ സ്വമ്മിങ്​ പൂളിൽ പുലർച്ചെ മൂന്ന്​ മണിയോടെയാണ്​ സംഭവം.

       സുഹൃത്തുക്കൾക്കൊപ്പം​ സ്വിമ്മിങ്​ പൂളിൽ എത്തിയ സിദ്ധാർഥ്​ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെടുകയായിരുന്നു എന്നാണ്​ വിവരം. ഉടൻതന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

       ഡെലിവറിമാനായി ജോലി ചെയ്യുന്ന സിദ്ധാർഥ്​ അവധി കഴിഞ്ഞ്​ ഈ മാസം ഒന്നിനാണ്​ നാട്ടിൽ നിന്ന്​ തിരിച്ചെത്തിയത്​. മൃതദേഹം സൽമാനിയ മെഡിക്കൽ കോംപ്ലക്സ്​ ​മോർച്ചറിയിൽ. ഷേർളിയാണ്​ മാതാവ്​. ഭാര്യ: മമത. രണ്ട്​ വയസുള്ള മകനുണ്ട്​.

NDR News
09 Aug 2022 07:28 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents